ന്യൂഡല്‍ഹി: കേന്ദ്ര ഭീകരവിരുദ്ധ ഏജന്‍സി ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ 40 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ഐഎസ്‌ഐഎസ് തീവ്രവാദ മൊഡ്യൂള്‍ കേസുമായി ...
ന്യൂഡല്‍ഹി: കേന്ദ്ര ഭീകരവിരുദ്ധ ഏജന്‍സി ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ 40 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ഐഎസ്‌ഐഎസ് തീവ്രവാദ മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ കര്‍ണാടകയിലെ മറ്റൊരു സ്ഥലത്തും ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി.
താനെ, പൂനെ, മീരാ ഭയന്ദര്‍ എന്നിവയുള്‍പ്പെടെ മഹാരാഷ്ട്രയിലെ 40 വ്യത്യസ്ത സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ സ്ഥലങ്ങളില്‍ മുംബൈയ്ക്ക് തൊട്ടടുത്താണ്. പൂനെയില്‍ രണ്ടിടത്തും മീരാ ഭയന്ദറില്‍ ഒരിടത്തും റെയ്ഡ് നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Key words: NIA, Rain, 13 Arrest, ISIS

							    
							    
							    
							    
COMMENTS