ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വിരമിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു. റിട്ട. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പ...
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വിരമിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു. റിട്ട. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) മുഹമ്മദ് ഷാഫി മിര്‍ ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം, ജമ്മു കശ്മീര്‍ പോലീസ് പ്രദേശം വളയുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Key words: Terrorist Attack, Kashmir, Rt. SSP Killed


COMMENTS