പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാല...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്ലന്‍ഡ് 2024നെ വരവേറ്റു.
ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷം എത്തുക. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറക്കും.
അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം ഏറ്റവും വൈകിയെത്തുക. ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുക.
Key Words: New Year, World
COMMENTS