ചെന്നൈ : ഇന്നലെ അന്തരിച്ച തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കോയമ്പേടുള്ള പാര്‍ട്ടി ആസ്...
ചെന്നൈ : ഇന്നലെ അന്തരിച്ച തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെയും സിനിമ രംഗത്തെയും പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. ഇന്നലെ പുലര്‍ച്ചെ ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.
COMMENTS