Vicharana sadas by UDF starts today
തിരുവനന്തപുരം: സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ് ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം, എ.ഐ കാമറ, കെ.ഫോണ്‍, ലൈഫ് മിഷന് അഴിമതി, കോവിഡ് കാല ക്രമക്കേട്, ധൂര്‍ത്ത് തുടങ്ങി 16 വിഷയങ്ങളാണ് ഇന്നു തുടങ്ങുന്ന കുറ്റവിചാരണ സദസില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന കുറ്റപത്ത്രില്‍ ഉള്‍പ്പെടുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, വി.ഡി സതീശന്, കെ.സുധാകരന്, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സദസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനം വലിയെ കടക്കെണിയിലൂടെ കടന്നുപോകുമ്പോള്‍ നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥരെ ധൂര്ത്തുമേളകളുടെ പണപ്പിരിവുകാരാക്കുന്നു, കെ.എസ്.ആര്.ടി.സിയെ ഇല്ലാതാക്കി, ആരോഗ്യമേഖല താറുമാറാക്കി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്, കേരളം ലഹരിമരുന്ന് കേന്ദ്രമായി മാറി, കാര്‍ഷികമേഖല താറുമാറാക്കി, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തുടങ്ങി 16 വിഷയങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
Keywords: UDF, Vicharana sadas, Government
COMMENTS