V.D Satheesan's letter to CM Pinarayi Vijayan about minister R.Bindu
തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തു നല്‍കി.
വിഷയത്തില്‍ അനധികൃതമായി ഇടപെട്ട മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്ന് കത്തില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.
കേരള നിയമസഭ പാസാക്കിയ നിയമത്തില്‍ വി.സി നിയമനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്നും അതിനാല്‍ തന്നെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച മന്ത്രിയെ പുറത്താക്കണമെന്നുമാണ് ആവശ്യം. തല്‍സ്ഥാനത്ത് തുടരാനുള്ള മന്ത്രിയുടെ അര്‍ഹത നഷ്ടപ്പെട്ടുവെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, CM, Letter, R.Bindu
COMMENTS