V.D Satheesan criticizes CM Pinarayi Vijayan
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിങ്കൊടി വിഷയവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
മുഖ്യമന്ത്രി ധര്‍മ്മം പറയാന്‍ തുടങ്ങിയിരിക്കുകയാണെന്നും എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ചാല്‍ അത് സമാധാനപരമായ പ്രകടനവും അതേസമയം കെ.എസ്.യുക്കാരാണെങ്കില്‍ അത് ആത്മഹത്യാ സ്‌ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
കരിങ്കൊടി കാണിക്കുന്നത് സ്വാഭാവിക കാര്യമാണെന്നും അതിന് ആരെങ്കിലും അക്രമം നടത്താനിറങ്ങുമോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയുധവുമായി കെ.എസ്.യുക്കാരെ ആക്രമിക്കുന്നതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെയും മറ്റുള്ളവരെയും മോനെ കരയല്ലേ എന്നു പറഞ്ഞ് പൊലീസ് കൂട്ടിക്കൊണ്ടു പോകുന്നതും അദ്ദേഹം എടുത്തുകാട്ടി.
അവര്‍ക്ക് ഒരു പാല്‍ക്കുപ്പി കൂടി കൊടുത്താല്‍ നന്നായിരുന്നെന്നും പരിഹസിച്ച പ്രതിപക്ഷ നേതാവ് ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകരുതെന്നും ഓര്‍മ്മിപ്പിച്ചു.
Keywords: V.D Satheesan, Pinarayi Vijayan, criticized
COMMENTS