Union health minister about new covid sub variant
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സമയമാണിതെന്നും എന്നാല്‍ ആശങ്ക ഒഴിവാക്കി കൂടുതല്‍ കരുതലോടെ മുന്നോട്ടുപോകണമെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണം ശക്തമാക്കണമെന്നു നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രി ബോധവല്‍ക്കരണത്തിനായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും ജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
ആരോഗ്യം രാഷ്ട്രീയലക്ഷ്യത്തിനുള്ളതാകരുതെന്നു നിര്‍ദ്ദേശിച്ച മന്ത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.
COMMENTS