കീവ് : മൂന്ന് റഷ്യന്‍ എസ്യു -34 യുദ്ധ-ബോംബര്‍ വിമാനങ്ങള്‍ തെക്കന്‍ ഗ്രൗണ്ടില്‍ വെടിവച്ചു വീഴ്ത്തിയെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മാത്ര...
കീവ് : മൂന്ന് റഷ്യന്‍ എസ്യു -34 യുദ്ധ-ബോംബര്‍ വിമാനങ്ങള്‍ തെക്കന്‍ ഗ്രൗണ്ടില്‍ വെടിവച്ചു വീഴ്ത്തിയെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മാത്രമല്ല, 22 മാസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇതൊരു വലിയ വിജയമാണെന്നും ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും സൈനിക ഉദ്യോഗസ്ഥരും പറഞ്ഞു.
സംഭവത്തെക്കുറിച്ച് റഷ്യന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിമാനത്തിന് നഷ്ടം സംഭവിച്ചതായി റഷ്യയില്‍ നിന്നും ചില വിവരങ്ങളുണ്ട്. അതേസമയം, യു.എസ് വിതരണം ചെയ്ത പാട്രിയറ്റ് മിസൈലുകള്‍ ഒരുപക്ഷേ ഉപയോഗിച്ചിരിക്കാമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Key words: Ukraine, Fighter Flight, Attack, War
COMMENTS