വാഷിംഗ്ടണ്‍: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സ...
വാഷിംഗ്ടണ്‍: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി.
കോളറാഡോ സുപ്രീം കോടതിയുടേതാണ് നടപടി. കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതോടെ യു എസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപ്.
2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു.
ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിളിറ്റി ആന്റ് എത്തിക്സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടര്‍മാരാണ് ട്രംപിനെതിരെ കേസ് നല്‍കിയത്.
Key words : Trump, Disqualified, Presidential Election
COMMENTS