ന്യൂഡല്‍ഹി : 2024ല്‍ വരാനിരിക്കുന്ന പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് മത്സരിക്കാനൊരുങ്ങിയ ഹിന്ദു സ്ത്രീയെക്കുറിച്ചാണ് ഇപ...
ന്യൂഡല്‍ഹി : 2024ല്‍ വരാനിരിക്കുന്ന പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് മത്സരിക്കാനൊരുങ്ങിയ ഹിന്ദു സ്ത്രീയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയിലെ ഹിന്ദു സമുദായാംഗമായ ഡോ. സവീര പര്‍കാശാണ് ചര്‍ച്ചയ്ക്കിടയാക്കിയ ധൈര്യശാലിയായ ആ സ്ത്രീ. ജനറല്‍ സീറ്റിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യ വനിതയാണ് സവീര പര്‍കാശ്. ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് സവീര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) അംഗമായ ഓം പര്‍കാശിന്റെ മകളാണ് സവീര. ഇതേ പാത പിന്തുടര്‍ന്നാണ് സവീരയും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ഡിസംബര്‍ 23നാണ് സവീരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതാ്.
2022ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ സവീര , ബുണറിലെ പിപിപി വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ്. പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ തന്റെ പിതാവിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സവീര പ്രകാശ് പറയുന്നു.
ബുണറിലെ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധത സവീരയെ സധൈര്യം മുന്നോട്ട് നയിക്കുകയാണ്. കാലങ്ങളായി പാകിസ്താനില്‍ നിലനില്‍ക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും സവീര വ്യക്തമാക്കി.
Key words: Saveera Parkash, Pak General Election
COMMENTS