ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്കിനെ പിന്തിരിപ്പിക്കാന്‍ അനുനയ ശ്രമങ്ങളുമായി കേന്ദ്രം. സാക്ഷിയുമായി കേന്ദ്ര കായിക മന്ത്രി ...
ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്കിനെ പിന്തിരിപ്പിക്കാന്‍ അനുനയ ശ്രമങ്ങളുമായി കേന്ദ്രം. സാക്ഷിയുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചര്‍ച്ച നടത്തിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. തീരുമാനത്തില്‍ നിന്ന് സാക്ഷി മാലിക്കിനെ പിന്തിരിപ്പിക്കാന്‍ കര്‍ഷക സംഘടനകളും ശ്രമിക്കും.
മുന്‍പ് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ കൊണ്ട് പോയ താരങ്ങളെ കര്‍ഷക സംഘടനാ നേതാക്കള്‍ എത്തിയാണ് പിന്തിരിപ്പിച്ചത്.
ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന്റെ അനുയായി തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തിയതില്‍ കായിക താരങ്ങള്‍ക്ക് വന്‍ എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്.
Key words: Sakshi Malik, Retirement, Brijj Bhushan
COMMENTS