മഹാനടന്‍ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസര്‍ റിലീസായി. 'ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്...
മഹാനടന്‍ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസര്‍ റിലീസായി. 'ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് 'മലൈക്കോട്ടൈ വാലിബന്‍. 'നായകന്‍', 'ആമേന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്.
സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മലൈക്കോട്ടൈ വാലിബന്‍' 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
ഷിബു ബേബി ജോണ്‍ നിര്‍മ്മാതാവായ ആദ്യ ചിത്രം കൂടിയാണിത്.
Key words: Malaikottai Valiban, Lijo Jose Pellissery, Movie
COMMENTS