പാറ്റ്‌ന: ബിഹാറിലെ വൈശാലി ജില്ലയില്‍ പുതുതായി നിയമിതനായ സര്‍ക്കാര്‍ അധ്യാപകനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ...
പാറ്റ്‌ന: ബിഹാറിലെ വൈശാലി ജില്ലയില്‍ പുതുതായി നിയമിതനായ സര്‍ക്കാര്‍ അധ്യാപകനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായി പത്തേപൂരിലെ രേപുരയിലുള്ള ഉത്ക്രമിത് വിദ്യാലയത്തില്‍ അധ്യാപകനായി നിയമിതനായ ഗൗതം കുമാറിനാണ് തോക്കിന്മുനയില്‍ നിന്ന് ജീവനെ പേടിച്ച് വിവാഹം കഴിക്കേണ്ടി വന്നത്.
ബുധനാഴ്ച സ്‌കൂളിലെത്തിയ നാലുപേര്‍ ഗൗതമിനെ ബലമായി വാഹനത്തില്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് ഇടപെട്ട് അധ്യാപകനെ കണ്ടെത്തുകയും പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.
COMMENTS