ഫ്‌ലോറിഡ: യുഎസിലെ ഫ്ളോറിഡയില്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തിലുണ്ടായ അപകടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി മരണത്തിന് ക...
ഫ്‌ലോറിഡ: യുഎസിലെ ഫ്ളോറിഡയില്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തിലുണ്ടായ അപകടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. ഫ്ളോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ടത്.
കുവൈത്തില്‍ നിന്നാണ് സംഘത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ പ്രജോബ് എത്തിയത്. പ്രജോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ തിരിച്ചെത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രജോബ്. തിരുനെല്‍വേലി സ്വദേശിയാണ്. കുവൈറ്റിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് ഫ്ളോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. 60 സഹപാഠികള്‍ക്കും ആറ് അധ്യാപകര്‍ക്കുമൊപ്പം ഇവിടെയെത്തിയ പ്രജോബ് താമസിച്ചിരുന്ന ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നവംബര്‍ 23നാണ് അപകടമുണ്ടായത്.14 മിനിറ്റോളം വെള്ളത്തിനടിയില്‍ കിടന്ന പ്രജോബിനെ പിന്നീട് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
COMMENTS