ലിബിയയുടെ തീരത്ത് കപ്പല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 60 ലധികം കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ...
ലിബിയയുടെ തീരത്ത് കപ്പല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 60 ലധികം കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) അറിയിച്ചു. രക്ഷപെട്ടവരാണ് ഞെട്ടിക്കുന്നവാര്‍ത്ത പുറം ലോകത്തെ അറിയിച്ചതെന്ന് യുഎന്‍ ഏജന്‍സി പറഞ്ഞു, ഇന്നലെ 86 പേരുമായി സുവാര നഗരത്തില്‍ നിന്ന് പുറപ്പെട്ട കപ്പലാണ് ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് തകര്‍ന്നുവീണത്.
അപകടത്തില്‍പെട്ട കുട്ടികളടക്കം 61 കുടിയേറ്റക്കാരെ കാണാതായതായും മരിച്ചതായി കരുതുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന പുറപ്പെടല്‍ പോയിന്റുകളില്‍ ഒന്നാണ് ലിബിയ.
ഈ വര്‍ഷം മാത്രം നാടുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 2200-ലധികം ആളുകള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്, ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ മൈഗ്രേഷന്‍ റൂട്ടുകളിലൊന്നായി മാറിയെന്ന് കഛങ കണക്കാക്കുന്നു.
അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും നൈജീരിയ, ഗാംബിയ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപെട്ട 25 പേരെ ലിബിയന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും അവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Key words: Ship, Sank, Dead, Libiya
COMMENTS