ചെന്നൈ : തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ഗോവ വിമാനത്താവളത്തില്‍ തമിഴ് യുവതിയെ അപമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന...
ചെന്നൈ: തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ഗോവ വിമാനത്താവളത്തില്‍ തമിഴ് യുവതിയെ അപമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ശര്‍മിള എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനോടാണ് യുവതി തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞത്. തമിഴ്നാട് ഇന്ത്യയിലാണെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളും ഹിന്ദി പഠിക്കണമെന്നും സിഐഎസ്എഫുകാരന്‍ പറഞ്ഞു. ഇത് അപലപനീയമാണെന്നും ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി തമിഴില്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
'ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടിവരുന്നതും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതും ആവര്‍ത്തിച്ചുള്ള സംഭവങ്ങളാണ്', സ്റ്റാലിന്‍ എക്സില്‍ എഴുതി.
Key words: Hindi, Stalin
 

 
							     
							     
							     
							    
 
 
 
 
 
COMMENTS