മുസാഫര്‍ നഗര്‍: പ്രണയബന്ധത്തെ എതിര്‍ത്ത് അച്ഛന്‍ മകളുടെ കഴുത്തറുത്ത് കൊന്നു. ദാരുണമായ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലെ സിഖേദ പോലീസ് സ്റ്റേഷന...
മുസാഫര്‍ നഗര്‍: പ്രണയബന്ധത്തെ എതിര്‍ത്ത് അച്ഛന്‍ മകളുടെ കഴുത്തറുത്ത് കൊന്നു. ദാരുണമായ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലെ സിഖേദ പോലീസ് സ്റ്റേഷന്‍ പരിധിയില്‍. പ്രിയാന്‍സി എന്ന യുവതി സ്വന്തം ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതിന്റെ ദേഷ്യത്തിലാണ് 20 വയസുകാരിയെ അച്ഛന്‍ ധരംപാല്‍ ദാരുണമായി കൊലപ്പെടുത്തിയത്.
മകള്‍ കുടുംബപ്പേര് കളങ്കപ്പെടുത്തിയെന്നാണ് കൊലപാതക ശേഷം പിടിയിലായ അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴി.
ഇരയും യുവാവും ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും അതുകൊണ്ട് ജാതീയമായി കൊലപാതകത്തെ കാണേണ്ടതില്ലെന്നും പൊലീസ് പറഞ്ഞു.
Key words: Crime, Uttar Pradesh, Daughter, Kill
COMMENTS