തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദിയായ ഗവര്‍ണര്‍ക്ക് കണ്ണൂരിനെക്കുറ...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദിയായ ഗവര്‍ണര്‍ക്ക് കണ്ണൂരിനെക്കുറിച്ച് എന്തറിയാമെന്നും വിവരദോഷത്തിന് അതിരുവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഈ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് ഞാന്‍ ഇത്രയേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ രീതിയില്‍ കയറൂരി വിടരുത്. ഒതുക്കത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ക്കു നേരെ ബോധപൂര്‍വം പ്രകോപനമുണ്ടാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key words: Pinarayi Vijayan, Governor
COMMENTS