Tamil Nadu government's request to Kerala about Sabarimala issue
ചെന്നൈ: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട്. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് വേണ്ടിയാണ് ആവശ്യം. ഇതു സംബന്ധിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്ക് കാരണം ഭക്തര്‍ ബുദ്ധിമുട്ടിയതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ച നടന്നത്.
ഇതേതുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് കേരളം ഉറപ്പു നല്‍കിയതായി തമിഴ്‌നാട് ഗവണ്‍മെന്റ് പത്രക്കുറിപ്പിറക്കി.
Keywords: Tamil Nadu, Kerala, Sabarimala, Request
COMMENTS