Supreme court order about M.Sivasankar's medical check
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ മെഡിക്കല്‍ പരിശോധന പുതുച്ചേരിയില്‍ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വാസ്യകരമല്ലെന്നുള്ള ഇ.ഡിയുടെ വാദത്തെതുടര്‍ന്നാണ് നടപടി.
നിലവില്‍ ജാമ്യത്തിലാണ് ശിവശങ്കര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നീട്ടിനല്‍കുന്നതിനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയിട്ടില്ല. എന്നിരുന്നിട്ടും ഇളവു ലഭിച്ചുകൊണ്ടിരിക്കുന്ന ശിവശങ്കറിന് ജാമ്യം നീട്ടിനല്‍കണമെങ്കില്‍ മെഡിക്കല്‍ പരിശോധന നടത്തിയേ തീരൂയെന്ന കര്‍ശന നിലപാടിലാണ് ഇ.ഡി. ഇതേതുടര്‍ന്നാണ് പുതുച്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
Keywords: Supreme court, M.Sivasankar, ED, Medical check
COMMENTS