S.Shanavas criticized giving random marks in SSLC examination
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്കു പോലും വെറുതെ മാര്‍ക്ക് നല്‍കുകയാണെന്ന വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. പരീക്ഷയുമായി ബന്ധപ്പെട്ട ശില്പശാലയിലാണ് വിമര്‍ശനം.
ഒന്നുമറിയാത്ത കുട്ടികള്‍ക്കുപോലും വെറുതെ എ പ്ലസ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍പതു ശതമാനം വരെ മാര്‍ക്ക് നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ എ പ്ലസ് വര്‍ദ്ധിപ്പിക്കാനായി മാര്‍ക്കുകള്‍ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
അന്‍പത് ശതമാനത്തിനപ്പുറം മാര്‍ക്കുകള്‍ നല്‍കരുതെന്നും അതിനപ്പുറമുള്ള മാര്‍ക്ക് കുട്ടകള്‍ സ്വയമേ നേടിയെടുക്കണമെന്നും അല്ലാത്ത പക്ഷം അവര്‍ ഒരു വിലയുമില്ലാത്ത കെട്ടുകാഴ്ചക്കാരായി മാറുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിമര്‍ശനത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എല്ലാത്തരം കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്‍ക്കൊണ്ടുകൊണ്ടും ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിന് ഒരു മാറ്റവും വരുത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS