ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വിധി പറയും. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് വിധി ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വിധി പറയും. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് കോടതി തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Key words: Kashmir, Verdict, Court
COMMENTS