ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച് സുപ്രീംകോടതി ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് വ്യ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച് സുപ്രീംകോടതി ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി. കശ്മീരിന് പരമാധികാരമില്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം സാധുതയുള്ളതാണോ അല്ലയോ എന്നത് ഇനി പ്രസക്തമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തതിനാല്‍ അതില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങളില്‍ യൂണിയന്റെ അധികാരത്തിന് പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിന്റെ പ്രഖ്യാപനമനുസരിച്ച്, സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിയമപരമായ ചോദ്യം ചെയ്യലിന് വിധേയമാകില്ല.ഇത് അരാജകത്വം വ്യാപിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ മൂന്ന് വിധികളാണ് പ്രസ്ചതാവിച്ചത്. ഭരണഘടനാ ബെഞ്ചിന്റെ ഈ മൂന്ന് വിധികളും യോജിപ്പുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിധിയെഴുതിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
Key words: Modi, Government, Article 370
COMMENTS