നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെയും കുടുംബത്തെയും മലയാളികള്‍ക്ക് സുപരിചിതമാണ്. അഹാന ഉള്‍പ്പെടെയുള്ള നാല് പെണ്‍കുട്ടികളും ഭാര്യ സിന്ധുവു...
നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെയും കുടുംബത്തെയും മലയാളികള്‍ക്ക് സുപരിചിതമാണ്. അഹാന ഉള്‍പ്പെടെയുള്ള നാല് പെണ്‍കുട്ടികളും ഭാര്യ സിന്ധുവും ഉള്‍പ്പെടെ കുടുംബമൊന്നാകെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. എപ്പോഴും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഈ താരകുടുംബം എത്താറുണ്ട്. ഈ താരകുടുംബത്തിന്റെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ വൈറലായതിനു പിന്നാലെ കൃഷ്ണകുമാറിനെതിരെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
വീട്ടില്‍ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് പഴങ്കഞ്ഞി നല്‍കിയ അനുഭവം പറഞ്ഞ കൃഷ്ണകുമാറിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്ന് പറഞ്ഞതാണ് വിമര്‍ശനം ഇത്രയേറെ ഉയരാന്‍ കാരണം.
ജോലിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയോട് കൃഷ്ണകുമാറിന് എതിര്‍പ്പില്ലായിരുന്നുവെന്നും അതൊരു സാധാരണ കാര്യം പറയുമ്പോലാണ് പറഞ്ഞതെന്നും മറ്റുമുള്ള കമന്റുകളാണ് താരത്തിനെതിരെ എത്തുന്നത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശം. അച്ഛന് എഫ്എസിടിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാര്‍ വീഡിയോയില്‍ ഓര്‍ത്തെടുക്കുന്നത്. വീഡിയോ അഞ്ചുമാസം മുന്‍പുള്ളതാണ്. ഇപ്പോഴാണ് ഇത് വൈറലാകുന്നതും ചര്‍ച്ചയാകുന്നതും. കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളെക്കുറിച്ചാണ് കൃഷ്ണകുമാര്‍ പറയുന്നത്.
COMMENTS