ബംഗളൂരു : കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഒരു വീട്ടിനുള്ളില്‍ നിന്ന് ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോര്‍ട്ടു...
ബംഗളൂരു : കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഒരു വീട്ടിനുള്ളില്‍ നിന്ന് ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മരണപ്പെട്ട അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണെന്നും അതിനു ശേഷം അവരുടെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നുമാണ് വിവരങ്ങള്‍.
അതേസമയം തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും സമീപവാസികള്‍ പറയുന്നു. അതേസമയം, ഇവര്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നുവെന്നും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പോലീസിനോട് വ്യക്തമാക്കി.
ഏകദേശം രണ്ട് മാസം മുമ്പാണ് ഈ വീട് സംബന്ധിച്ച് അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയില്‍ എത്തുന്നത്. പ്രഭാതസവാരിക്കിടെ വീട്ടിലെ പ്രധാന തടി വാതില്‍ തകര്‍ന്നതായി പലരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇത് സ്വാഭാവിമാണെന്നു കരുതി അവര്‍ പൊലീസില്‍ അറിയിച്ചിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ ആരോ ഒന്നിലധികം തവണ അതിക്രമിച്ചുകയറിയതായി മനസ്സിലാകുകയായിരുന്നു. വീട് കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു മുറിയില്‍ നിന്ന് നാല് അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു. രണ്ടു അസ്ഥികൂടങ്ങള്‍ കട്ടിലില്‍ കിടക്കുന്ന രീതിയിലും രണ്ടെണ്ണം തറയില്‍ കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടത്. മറ്റൊരു മുറിയില്‍ നിന്ന് മറ്റൊരു അസ്ഥികൂടവും കണ്ടെത്തി.
Key words: Skelton, Bangaluru, House
COMMENTS