ഗാന്ധിനഗര്‍: ആയുര്‍വേദ ചുമ മരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ച സംഭവത്തില്‍ ഗുജറാത്തില്‍ വ്യാപക റെയ്ഡും അറസ്റ്റുമായി ഗുജറാത്ത് പൊലീസ്. സംഭവവുമാ...
ഗാന്ധിനഗര്‍: ആയുര്‍വേദ ചുമ മരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ച സംഭവത്തില്‍ ഗുജറാത്തില്‍ വ്യാപക റെയ്ഡും അറസ്റ്റുമായി ഗുജറാത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂറത്തിലെ എഴിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2195 കുപ്പി ചുമ മരുന്ന് പൊലീസ് പിടിച്ചെടത്തു.
ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ ഗുജറാത്തിലുടനീളം പോലീസിനെ വിന്യസിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. തുടര്‍ന്ന് സൂറത്ത് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുണ്ടാക്കിയാണ് റെയ്ഡ് നടത്തിയതെന്ന് സൂറത്ത് ഡിസിപി രാജ്ദീപ് നക്കും പറഞ്ഞു.
Key words: Gujarat, Ayurveda Medicine, Cough Syrup, Dead, Arrest
COMMENTS