തിരുവല്ല: തിരുവല്ലയില്‍ അവിവാഹിതയായ യുവതി പ്രസവ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയിലായി. മല്ലപ്പള്ളി സ്വദേശി നീതുവാ...
തിരുവല്ല: തിരുവല്ലയില്‍ അവിവാഹിതയായ യുവതി പ്രസവ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയിലായി. മല്ലപ്പള്ളി സ്വദേശി നീതുവാണ് (20) അറസ്റ്റിലായത്.
ഗര്‍ഭം രഹസ്യമായി വെച്ച യുവതി പ്രസവശേഷം കുഞ്ഞിനെ കൊല്ലാനായി കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ചു. തുടര്‍ന്ന് കുഞ്ഞ് മരണപ്പെടുകയായിരുന്നു. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ മാസം ആദ്യമാണ് സംഭവം. അവിവാഹിത ആയ ഇവര്‍ വാടക വീട്ടിലെ ശുചിമുറിയില്‍ ആണ് പ്രസവിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരിച്ചു. സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുന്‍ജീവനക്കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായത് ഇവര്‍ മറച്ചുവെയ്ക്കുകയായിരുന്നു.
Key words: Mother, Arrested, Baby Death
COMMENTS