Shoe protest: case against policemen who beat up KSU workers
കൊച്ചി: നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കേസ്. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്. ഇവരെ കോടതിയിലെത്തിച്ചപ്പോള്‍ പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഈ മാസം പത്തിന് പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ സഞ്ചരിച്ചിരുന്ന നവ കേരള ബസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഇവര്‍ ഷൂ എറിയുന്നതും തുടര്‍ന്ന് പൊലീസ് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇതിനെതിരെയും ശക്തമായി കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഷൂ എറിഞ്ഞാല്‍ ആരെയെങ്കിലും വധിക്കാന്‍ സാധിക്കുമോയെന്നായിരുന്നു കോടതി ചോദിച്ചത്. ഈ നാണക്കേടിനു പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടതായും വന്നിരിക്കുന്നത്.
Keywords: Shoe protest, Nava Kerala Sadas, KSU workers, Police, Case
COMMENTS