തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി.
ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 10, 11 തിയ്യതികളിലെ എസ്എഫ്‌ഐ പ്രതിഷേധങ്ങളില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നുമാണ് ആവശ്യം.
രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ വഴിയില്‍ തടഞ്ഞാലോ ഉപദ്രവിക്കാന്‍ ശ്രമിച്ചാലോ ചുമത്തുന്ന 124 വകുപ്പ് അനുസരിച്ച് പിടിയിലായ 19 പേരില്‍ 7 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏഴ് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്.
Key words: Governor, Protest, SFI Arrest
COMMENTS