ഇംഫാല്‍: മണിപ്പൂര്‍ തെങ്നൗപാലിലെ വെടിവയ്പ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തെങ്നൗപാല്‍ ജില്ലയിലെ ലെയ്തു മേഖലയിലുണ്ടായ സംഘര്‍ഷത്തില്...
ഇംഫാല്‍: മണിപ്പൂര്‍ തെങ്നൗപാലിലെ വെടിവയ്പ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തെങ്നൗപാല്‍ ജില്ലയിലെ ലെയ്തു മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഈ മേഖലയ്ക്ക് പുറത്തുനിന്നുള്ള അക്രമികള്‍ ഇവിടെക്ക് വെടിവെപ്പ് നടത്തിയെന്നാണ് സേനയുടെ വിലയിരുത്തല്‍.
മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇതുവരെയും പോലീസ് പുറത്തു വിട്ടിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
സംഘര്‍ഷ പശ്ചാത്തലത്തില്‍ ലെയ്തു മേഖലയില്‍ സേന സുരക്ഷാ ശക്തമാക്കി. മണിപ്പൂരില്‍ മെയ് മൂന്നിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് ഈ മേഖലയില്‍ വെടിവെപ്പ് നടന്നത്.
Key words: Manipur, Issue, Shot, Dead
COMMENTS