ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു. കൂടാതെ സിആര്‍പിഎ...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു. കൂടാതെ സിആര്‍പിഎഫ് ഡിജിയും പാര്‍ലമെന്റിലെത്തി. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടു. വിവരങ്ങള്‍ അംഗങ്ങള്‍ അറിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്ന് പറഞ്ഞ് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി.
കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം മുഴക്കികൊണ്ടാണ് രണ്ട് പേര് എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയര്‍ ഗ്യാസോ അതല്ലെങ്കില്‍ കളര്‍ സ്പ്രേയോ ആണെന്നാണ് നിഗമനം. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നു. എംപിമാരും സെക്യൂരിറ്റിയും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്.
അറസ്റ്റിലായ പ്രതികളിലൊരാള്‍ അകത്തു കയറിയത് ബിജെപി എംപി നല്കിയ പാസിലാണെന്ന് കണ്ടെത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികമായ ഇന്നാണ് ലോക്സഭയില്‍ വലിയ സുരക്ഷാവീഴ്ച സംഭവിച്ചത്. കസ്റ്റഡിയിലുള്ള സാഗര്‍ ശര്‍മ്മയാണ് മൈസൂരു എംപി പ്രതാപ് സിന്‍ഹ നല്കിയ പാസ്സുപയോഗിച്ച് പാര്‍ലമെന്റിനുള്ളില്‍ കയറിയത്. അറസ്റ്റിലായ മറ്റൊരു പ്രതി മനോരഞ്ജന്‍ ഡി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
പാര്‍ലമെന്റിന് പുറത്തും ഇതേസമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടാക്കി. ഒരു യുവതിയും ഒരു പുരുഷനുമാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. നീലം എന്ന് പേരുള്ള യുവതി വിദ്യാര്‍ത്ഥിയാണ്, അമോല്‍ ഷിന്‍ഡേ എന്ന് പേരുള്ള യുവാവും കസ്റ്റഡിയിലുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
Key words: Loksabha, Security breach, Arrest
COMMENTS