തിരുവനന്തപുരം: കരിങ്കൊടി കാണിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അടിച്ചമര്‍ത്തി വന്‍ വിമര്‍ശനങ്ങളിലൂടെയാണ് മുഖ്യമന്ത്...
തിരുവനന്തപുരം: കരിങ്കൊടി കാണിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അടിച്ചമര്‍ത്തി വന്‍ വിമര്‍ശനങ്ങളിലൂടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള യാത്ര മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയെ പ്രതിഷേധഭാഗമായി കരിങ്കൊടി കാണിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന പാര്‍ട്ടി അനുകൂലികളും പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇപ്പോള്‍ യാത്രയുടെ തുടര്‍ക്കാഴ്ചയാണ്.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
രണ്ട് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജാണ് ഉത്തരവിറക്കിയത്.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച അംഗരക്ഷകര്‍ക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇവരുടെ വീടിന് കാവല്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടത്.
Key words: Kerala, Pinarayi vjayan, Security, Issue
COMMENTS