ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 10...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 108) കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്.
തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പത്തിനൊപ്പമാണ്.
അതേസമയം, സഞ്ജു സാംസണിന്റെ സെഞ്ച്വറി നേട്ടത്തില്‍ അഭിമാനം കൊണ്ട് കേരളവും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മലയാളി ക്രിക്കറ്ററും ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല. മൂന്ന് സിക്സറും ആറ് ഫോറുമടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. നിര്‍ണായകമായ മത്സരത്തില്‍, ബാറ്റിംഗിന് അനുകൂലമല്ലാത്തൊരു പിച്ചിലാണ് സഞ്ജുവിന്റെ സെഞ്ച്വറിയെന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
Key words: Sanju Samson, Cricket, India
COMMENTS