ന്യൂഡല്‍ഹി: പ്രശാന്ത് നീലിന്റെ സലാര്‍: സീസ് ഫയര്‍ - ഭാഗം 1, ആറു ദിവസംകൊണ്ട് 297.40 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....
ന്യൂഡല്‍ഹി: പ്രശാന്ത് നീലിന്റെ സലാര്‍: സീസ് ഫയര്‍ - ഭാഗം 1, ആറു ദിവസംകൊണ്ട് 297.40 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ചിത്രം 300 ക്ലബ്ബിലേക്ക് ഉടന്‍ എത്തുമെന്നാണ് പ്രതീ. കഴിഞ്ഞ 22 നാണ് പ്രഭാസ് മുഖ്യ കഥാപാത്രമായ സലാര്‍ തീയേറ്ററുകളില്‍ എത്തിയത്.
പ്രഭാസിന്റെ ദേവാ കഥാപാത്രം സിനിമാ പ്രേമികളുടെ പ്രശംസ നേടിയപ്പോള്‍, സലാറില്‍ രാധാ രാമ മന്നാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിയ റെഡ്ഡിയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. തെലുങ്ക് സിനിമയിലേക്ക് ശ്രിയയുടെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമയിലൂടെ സംഭവിച്ചത്.
സിനിമയില്‍ പൃഥ്വിരാജും പ്രഭാസും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും വളരെ ചര്‍ല്ല വന്നിരുന്നു. നന്നായി വര്‍ക്ക് ഔട്ടായ ഒരു കോമ്പിനേഷന്‍ ആയിരുന്നു ഇരുവരുമെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.
Key words: Salaar Movie, 300 Crore Collection


COMMENTS