പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണന്‍...
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്.
കീഴ്ശാന്തി നാരായണന്‍ നമ്പൂതിരിയുടെ സഹായിയായ രാം കുമാറിനെ ഇന്ന് പുലര്‍ച്ചെയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടര്‍ന്ന് ശുദ്ധി കലശത്തിനുശേഷം 20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.
Key words: Sabarimala, Helper death
COMMENTS