പത്തനംതിട്ട : ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ സര്‍വീസ് അനുവദിച്ചു. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് അനുവദിച്ച...
പത്തനംതിട്ട : ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ സര്‍വീസ് അനുവദിച്ചു. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്.
ചെന്നൈയില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20നു കോട്ടയത്തെത്തും. ശേഷം കോട്ടയത്ത് നിന്ന് രാത്രി ഒന്‍പതിനു ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് രാവിലെ 9 ന് ചെന്നൈയില്‍ എത്തും.
കേരളത്തില്‍ പാലക്കാട് തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്.
പോത്തന്നൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Keywords: Sabarimala, Special Vande Bharat, sanction
COMMENTS