പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. റാന്നി പെരുനാട് കൂനംകരയില്‍ ശബരിമല തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തി...
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. റാന്നി പെരുനാട് കൂനംകരയില്‍ ശബരിമല തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരിച്ചി സ്വദേശി പെരിയസ്വാമിയാണ് മരിച്ചത്. 54 വയസ്സായിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിനിടെ വാഹനം പിടിച്ചിട്ടപ്പോള്‍ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി ഇതിനിടെ ബസ് വിട്ടുപോകുകയായിരുന്നു. ബസ്സിനെ പിന്തുടര്‍ന്ന് റോഡിലൂടെ പോകുന്നതിനിടയില്‍ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
അതേസമയം, ശബരിമല തീര്‍ത്ഥാടനത്തില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം.
നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ നേരിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
Key words: Sabarimala, Death, Pilgrim
COMMENTS