കൊച്ചി : ബലാത്സംഗ കേസില്‍ ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അന്വേഷണ ഉദ്യോഗ...
കൊച്ചി : ബലാത്സംഗ കേസില്‍ ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.
അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയാല്‍ ജാമ്യാപേക്ഷയില്‍ വൈകാതെ തീരൂമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പിജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു.
ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്കപ്പെട്ടു.
COMMENTS