കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന സാഹചര്യത്തില്‍ തത്ക്കാലം രാജിവയ്ക്കാനില്ലെന്ന...
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന സാഹചര്യത്തില്‍ തത്ക്കാലം രാജിവയ്ക്കാനില്ലെന്ന് വ്യക്തമാക്കി.
ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നന്നെന്ന് വാര്‍ത്ത വന്നിരുന്നു. ഒമ്പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തും നല്‍കി. സംവിധായകന്‍ ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ അംഗങ്ങള്‍ തിരിഞ്ഞത്.
എന്നാല്‍, തനിക്കെതിരെ ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും നിലവില്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറയുന്നു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തുമെന്നും ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കൂ പരമേശ്വരനെ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചത് വിവാദമായിരുന്നു. രഞ്ജിത്തുമായുള്ള തര്‍ക്കത്തില്‍ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു.
Key words: Renjith, Resignation, Movie
COMMENTS