Protest against Governor
തിരുവനന്തപുരം: അവസാനം ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കര്‍ശന വകുപ്പുകള്‍ ചുമത്തി. ഗവര്‍ണറുടെ കാറിലിടിച്ച ഏഴു പേര്‍ക്കെതിരെ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന 124 -ാം വകുപ്പാണ് ചുമത്തിയത്.
ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ ഇവര്‍ക്കെതിരെ ഐ.പി.സി 143, 147, 283, 353 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ ആക്രമണമുണ്ടായാല്‍ ഐ.പി.സി 124 പ്രകാരമാണ് കേസെടുക്കേണ്ടതെന്ന് ഗവര്‍ണര്‍ ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു.
Keywords: Governor, Protest, SFI workers, Strong IPC charges
COMMENTS