തിരുവനന്തപുരം: ഏ റെ വിവാദങ്ങള്‍ക്കും സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടലിനും ശേഷം രാജിവെച്ച കണ്ണൂര്‍ വി.സിയുടെ പകരക്കാരനായി കുസാറ്റ് പ്രൊഫ...
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടലിനും ശേഷം രാജിവെച്ച കണ്ണൂര്‍ വി.സിയുടെ പകരക്കാരനായി കുസാറ്റ് പ്രൊഫസര്‍ ബിജോയ് നന്ദന് എത്തുന്നു.
സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തീരുമാനമെടുത്തത്. അതേസമയം, കണ്ണൂര്‍ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോ. ഗോപിനാഥ് രവീന്ദ്രന് ഇന്ന് ദില്ലിയിലേക്ക് മടങ്ങും.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടയില്‍ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.
60 വയസ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. ഈ നിയമനമാണ് ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയത്.
Key words: Kannur V.C, Bijoy Nandan
COMMENTS