President about Indian educational institutions
ന്യൂഡല്‍ഹി: ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഐ.ഐ.ടി ഖരഗ്പുരിലെ 69 -ാം ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഇതു സംബന്ധിച്ച രാഷ്ട്രപതിയുടെ പ്രതികരണം.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വൈജ്ഞാനിക പാരമ്പര്യമുള്ള രാജ്യമായിട്ടും ലോകത്തിലെ ആദ്യത്തെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലാത്തത് ഗൗരവകരമായ കാര്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നതാണ് പ്രധാനപ്പെട്ടതെങ്കിലും മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാകുമെന്നും അതിലൂടെ നമ്മുടെ ഖ്യാതി വര്‍ദ്ധിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Keywords: President, Education, Institutions, World
COMMENTS