നീണ്ട കാത്തിരിപ്പിനൊടുവില്‍ സലാര്‍ എത്തിയിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജും തകര്‍ത്തഭിനയിച്ചെന്ന...
നീണ്ട കാത്തിരിപ്പിനൊടുവില്‍ സലാര്‍ എത്തിയിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജും തകര്‍ത്തഭിനയിച്ചെന്നാണ് ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങള്‍. മാസ് അപ്പീലിലാണ് പ്രഭാസും പൃഥ്വിരാജും സലാറിലുള്ളത്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്ട്രി വര്‍ക്കായിരിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പ്രശാന്ത് നീല്‍ മനോഹരമായ ചിത്രീകരിച്ച സിനിമയാണ് സലാറെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്.
പൃഥ്വിരാജിനെക്കൂടാതെ ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പടക്കം പൊട്ടിച്ചും ധോള്‍ ബീറ്റുകള്‍ക്കൊപ്പം നൃത്തം ചെയ്തും ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തി. ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. 'സലാര്‍' കുറ്റകൃത്യങ്ങള്‍ നിറഞ്ഞ സാങ്കല്‍പ്പിക നഗരമായ ഖാന്‍സാറിനെ പശ്ചാത്തലമാക്കിയുള്ളതാണ്.
Key words:Salaar, Movie, Prithviraj, Prabhas
COMMENTS