തിരുവനന്തപുരം : ചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നതെന്ന് വിമര്‍ശിച്ച് ബിജെപി സംസ്ഥാന ...
തിരുവനന്തപുരം : ചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നതെന്ന് വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
മാത്രമല്ല, കേരളത്തില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും നവകേരളയാത്രയ്ക്കിടെ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തക വിനീത വിജിക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാജാവിനെതിരായ പ്രതിഷേധം നാട്ടുകാര്‍ കാണരുതെന്നാണ് കല്‍പ്പന. പ്രതിഷേധക്കാരെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി അക്രമത്തെ ജീവന്‍രക്ഷാ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കേരളം ഇന്ത്യയിലാണെന്ന് പിണറായി
വിജയന്‍ മറക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Key words: K.Surendran, China, Cuba, Pinarayi Vijayan
COMMENTS