പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ നിയന്ത്രണം. വൈകിട്ട് ഏഴ് മണിക്ക് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റി വിടില്ല. ഇന്ന...
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ നിയന്ത്രണം. വൈകിട്ട് ഏഴ് മണിക്ക് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റി വിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
41 ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നു. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവാണുണ്ടായത്. മണ്ഡലക്കാലത്ത് വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തില്‍ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.
Key Words: Pilgrims, Control, Pampa
COMMENTS