കൊല്ലം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നവകേരള സദസിനെതിരെ ഒരു കൂട്ടം വിശ്വാസികള്‍ രംഗത്ത്. കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി...
കൊല്ലം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നവകേരള സദസിനെതിരെ ഒരു കൂട്ടം വിശ്വാസികള്‍ രംഗത്ത്. കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഭക്തര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.
ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതില്‍ പൊളിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.
Keywords: Navakerala Sadas, Kerala, Highcourt
COMMENTS