ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവക്കെതിരായ പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. എത്തി...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവക്കെതിരായ പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. എത്തിക്‌സ് കമ്മറ്റി സ്പീക്കര്‍ ഓം ബിര്‍ളക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സഭയില്‍ ചര്‍ച്ചക്ക് വരുക. ചോദ്യക്കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു എന്നും മഹുവയെ അയോഗ്യയാക്കണം എന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
ഡിസംബര്‍ നാലിലെ ലോക്സഭയുടെ അജണ്ടയില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ പട്ടികപ്പെടുത്തിയിരുന്നെങ്കിലും മേശപ്പുറത്ത് വച്ചിരുന്നില്ല. ലോക്സഭാ സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ ബിസിനസ്സിന്റെ പുതുക്കിയ പട്ടികയില്‍ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അജണ്ട ഇനം നമ്പര്‍ 7 ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സഭ പാസാക്കിയാല്‍ ഉടന്‍ മധുവ അയോഗ്യയാകും. ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ അവതരിപ്പിക്കും.
Key words : Parliamentary Ethics Committee, Trinamool Congress, MP Mahua
COMMENTS