Parliament security breach: 4 arrested and charged UAPA
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധനിയമമായ യു.എ.പി.എ ചുമത്തി. ഇതുകൂടാതെ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും 120 ബി, 452 വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.
മാത്രമല്ല സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനായി സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി ഒരു സമിതി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ സുരക്ഷയെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിട്ടുണ്ട്.
Keywords: Parliament security breach, Charge, UAPA


COMMENTS