സിയോള്‍: 2020 ലെ ഓസ്‌കാര്‍ പുരസ്‌കാര ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സണ്‍ ക്യൂങിനെ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ സിയോളില...
സിയോള്‍: 2020 ലെ ഓസ്‌കാര്‍ പുരസ്‌കാര ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സണ്‍ ക്യൂങിനെ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് നടനെ കുറച്ചുനാളുകളായി സിനിമയടക്കമുള്ള സാംസ്‌കാരിക മേഖലയില്‍ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം നടന്‍ ലഹരി മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Lee Sun Kyun, Parasite actor, Seoul
COMMENTS